Cinemapranthan

കാളിദാസ് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ‘ബാക്ക്പാക്കേഴ്സ്‌’; ആദ്യ ഗാനം പുറത്ത്

ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാളിദാസ് വ്യത്യസ്ത രൂപത്തിലാണ് എത്തുന്നത്

null

കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രം ‘ബാക്ക്പാക്കേഴ്‌സ്’ സിനിമയിലെ ജനലിൽ ആരോ… എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാളിദാസ് വ്യത്യസ്ത രൂപത്തിലാണ് എത്തുന്നത്. ജയരാജ് രചിച്ച ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സച്ചിൻ ശങ്കർ മന്നത്താണ്. സൂരജ് സന്തോഷ്, അഖില ആനന്ദ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

2019ൽ ചിത്രീകരണം ആരംഭിച്ച ‘ബാക്ക്പാക്കേഴ്സിൽ’ പുതുമുഖ താരം കാർത്തികയാണ് നായിക. രഞ്ജി പണിക്കർ ഒരു മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമുഖ ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജൻ ആണ്.

തകഴിയുടെ ‘കയര്‍’ എന്ന നോവലില്‍ കടന്നുവരുന്ന ഒരു പോസ്റ്റുമാനെ അടിസ്ഥാനമാക്കിയ ‘ഭയാനകം’, കേരളം അതിജീവിച്ച മഹാപ്രളയത്തെ ചുറ്റിപ്പറ്റിയുള്ള ‘രൗദ്രം’ തുടങ്ങിയവയാണ് ജയരാജ് അടുത്തിടെ സംവിധാനം നിർവഹിച്ച മറ്റു ചിത്രങ്ങൾ. ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിൽ കാളിദാസ് നായക വേഷം ചെയ്യുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

നീണ്ട ഇടവേളയ്‌ക്കു ശേഷം ജയറാം – കാളിദാസ് ഒന്നിച്ചെത്തിയ ചിത്രം ആണ് ‘ഇളമൈ ഇദൊ ഇദൊ’. ആന്തോളജി ചിത്രമായ ‘പുത്തൻ പുതു കാലൈ’ അഞ്ച് ചിത്രങ്ങളിൽ ഒന്നാണ് ‘ഇളമൈ ഇദൊ ഇദൊ’. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ സിനിമകളിലാണ് ഇതിനു മുൻപ് അച്ഛനും മകനും ഒന്നിച്ച് വേഷമിട്ടിട്ടുള്ളത്. രണ്ട് ചിത്രങ്ങളിലും കാളിദാസ് ബാലതാരമായാണ് എത്തിയത്. ഹാപ്പി സർദാർ ആണ് കാളിദാസിന്റേതായി തിയേറ്ററിൽ എത്തിയ അവസാന സിനിമ.

cp-webdesk

null