Cinemapranthan
null

നൃത്ത ചുവടുകളുമായി സായി പല്ലവിയുടെ അനിയത്തി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ: വീഡിയോ കാണാം

null

പ്രേമമെന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിന്റെ മനം കവർന്ന നായികയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം നടന്ന അവാര്‍ഡ് ചടങ്ങുകളിലെല്ലാം സായി പല്ലവിയ്‌ക്കൊപ്പം എത്തിയ അനിയത്തി പൂജ കണ്ണനും ഏറെ ശ്രദ്ധ നേടിയിരുന്നു. പൂജ കണ്ണന്റെ ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പൂജ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഒട്ടേറെ പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

View this post on Instagram

Dancing the blues away ! 💃 #Ghagra Ps: Miss my DOP

A post shared by Pooja Kannan (@poojakannan_97) on

സിനിമയില്‍ തന്റെ ഏറ്റവും വലിയ ആരാധികയും വിമര്‍ശകയും അനിയത്തി പൂജയാണെന്നാണ് സായി പല്ലവി പറയാറുള്ളത്. ചേച്ചിക്ക് ഒപ്പം അനിയത്തി പൂജയും സിനിമയിലേക്കുള്ള ചുവടുവെപ്പ് നടത്തിയിരുന്നു. കാര എന്ന തമിഴ് ഹ്രസ്വ ചിത്രത്തിലൂടെയാണ് സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ അഭിനയാരങ്ങേറ്റം കുറിയ്ക്കുന്നത്.

cp-webdesk

null
null