Cinemapranthan

സണ്ണി വെയിൻ ചിത്രം ‘അനുഗ്രഹീതൻ ആന്റണി’യുടെ ടീസർ പുറത്തിറങ്ങി

null

സണ്ണി വെയ്ന്റെ പിറന്നാൾ ദിനമായ ഇന്ന് പൃഥ്വി രാജിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തു വിട്ടത് . 96 എന്ന തമിഴ് ചിത്രത്തിലെ കുട്ടി ജാനുവായി എത്തിയ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക. ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ നവീന്‍ ടി. മണിലാൽ. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം ശെല്‍വകുമാര്‍ എസ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. സംഗീതം അരുണ്‍ മുരളീധരന്‍. എം. ഷിജിത്താണ് ചിത്രത്തിന്റെ നിർമ്മാണം.

cp-webdesk

null

Latest Updates