Cinemapranthan

‘മാമനോടൊന്നും തോന്നല്ലേ മക്കളെ’; വൈറലായി ‘കരിക്കി’ലെ ഡയലോഗ്: ഏറ്റെടുത്ത് ട്രോളന്മാർ

null

നര്‍മ്മം കലര്‍ന്ന മിനി വെബ് സീരീസുകളിലൂടെ യൂട്യൂബിൽ ട്രെൻഡായി മാറിയ ടീമാണ് കരിക്ക് . ഇവരുടെ ഓരോ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. ഇന്നലെ പുറത്ത് വിട്ട പുതിയ എപ്പിസോഡും ഏറെ വൈറൽ ആയിരുന്നു. ‘സ്‌മൈൽ പ്ലീസ്’ എന്ന പേരിൽ എത്തിയ ഭാഗത്തിലെ ഒരു ഡയലോഗ് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്.

ഒട്ടേറെ ട്രോളുകൾ ആണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. മമ്മൂട്ടിയുടെ പുതിയ സെൽഫി മുതൽ 2020 എന്ന വർഷം വരെ ട്രോളുകളുടെ ഭാഗമായി. യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള വീഡിയോക്ക് ഇതിനോടകം തന്നെ അഞ്ചു മില്യണിൽ അധികം കാഴ്ച്ചക്കാരാണ് ഉള്ളത്.

ട്രോളുകൾ കാണാം:

cp-webdesk

null

Latest Updates