Cinemapranthan
null

‘ഗുണ്ടാ ബിനു ഫ്രം അമേരിക്ക’; വൈറലായി “കുമലാല”

ഗുണ്ടാ ബിനുവിന്റെ “കുമലാല’ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

null

‘ഗുണ്ട ബിനുവിനെ’ അറിയാത്തവരായി സോഷ്യൽ മീഡിയയിൽ ആരുമുണ്ടാവില്ല. ‘ഗുണ്ട ബിനു, കണ്ണങ്കര കോളനി’ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ചിരിയാണ് ആദ്യം വരുക. ഗുണ്ടാ ബിനുവിന്റെ നിരവധി വീഡിയോകൾ ആണ് സമൂഹ മാധ്യമത്തിൽ തരംഗമായത്. ഇപ്പോഴിതാ ‘ഗുണ്ടാ ബിനു ഫ്രം അമേരിക്ക’യുടെ ഏറ്റവുമൊടുവിൽ എത്തിയ “കുമലാല’ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കൊമ്പൻ മീശയും ഉണ്ടക്കണ്ണും ഒരു തലയിൽക്കെട്ടുമൊക്കെയായി എത്തുന്ന ഗുണ്ടാ ബിനുവിനെ കാണുമ്പോൾ ഒരു ഗുണ്ടയായൊക്കെ തോന്നുമെങ്കിലും പെർഫോമൻസ് കണ്ടാൽ മനസിലാവും റേഞ്ച്. അതാണ് ‘ഗുണ്ടാ ബിനു, കണ്ണങ്കര കോളനി’! ഗുണ്ട ബിനുവായിട്ടാണ് സോഷ്യല്‍ മീഡിയയിലുള്ളവര്‍ക്ക് ശരത്തിനെ പരിചയം. എന്നാല്‍, കൊച്ചിന്‍ ഗിന്നസിലടക്കം പ്രവര്‍ത്തിച്ച് പരിചയമുള്ള കലാകാരനാണ് ശരത്ത്. സ്റ്റേജിലും ചാനലിലും ഒക്കെ പ്രവർത്തിച്ച് പരിചയമുണ്ടെങ്കിലും ശരത്തിന്‍റെ ഗുണ്ട ബിനുവാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ടിക്ടോക്കിലൂടെയാണ് ശരത്തും ഗുണ്ടാ ബിനുവും പ്രശസ്തമാവുന്നത്. അനിയത്തിയാണ് ശരത്തിനെ ടിക്ടോക്കിലേക്ക് എത്തിക്കുന്നത്.

ടിക്ടോക്കില്‍ സീരിയസായിട്ടുള്ള കഥാപാത്രങ്ങളായിരുന്നു ശരത് ആദ്യം ചെയ്തു തുടങ്ങിയിരുന്നത്. നല്ല മേക്കപ്പ് ഇട്ട് മേക്കോവര്‍ നടത്തി വീഡിയോ ചെയ്തിട്ടും തുടക്കത്തിൽ ആള്‍ക്കാരത്ര സ്വീകരിച്ചിരുന്നില്ല. അങ്ങനെയാണ് സീരിയസ് വിട്ട് കോമഡിയിലേക്ക് ശരത് കടക്കുന്നത്. നടന്മാരായ ജയസൂര്യയും ഉണ്ണി മുകുന്ദനുമൊക്കെ ഒഫീഷ്യല്‍ പേജില്‍ ശരത്തിന്റെ ആദ്യ വൈറല്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

cp-webdesk

null
null