Cinemapranthan

മഞ്ഞൾ പൂശി കാജൽ അഗർവാൾ; ഹൽദി ചിത്രങ്ങൾ വൈറൽ

വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും കാജൽ അഗർവാൾ പറഞ്ഞു

ഇന്ന് താരസുന്ദരി കാജൽ അ​ഗർവാളിന്റെ വിവാഹമാണ്. മുംബൈ സ്വദേശിയായ വ്യവസായി ​ഗൗതം കിച്ലുവാണ് വരൻ. വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൂർണ്ണമായും കൊവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ചു നടക്കുന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുക.

മഞ്ഞ ചുരുദാറിൽ അതിസുന്ധരിയായി നിൽക്കുന്ന കാജലിന്റെ ഹൽദി ചിത്രങ്ങളാണ് ഇപ്പോ ഫാൻ പേജുകൾ നിറയെ. വെള്ള കുർത്തയും കറുത്ത നെഹറു ജാക്കറ്റുമായിരുന്നു ​ഗൗതമിന്റെ വേഷം. മുഖത്ത് മഞ്ഞൾ പൂശിയുള്ള കാജലിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മുൻപ് ബാച്ചിലർ പാർട്ടിയുടെയും മെഹന്ദി ചടങ്ങിന്റെയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവാഹിതയാകുന്നു എന്ന സന്തോഷ വാർത്ത ഈ മാസം ആദ്യമാണ് കാജൽ ആരാധകരെ അറിയിച്ചത്. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

cp-webdesk