Cinemapranthan
null

‘കുഞ്ഞു കുഞ്ഞാലിക്ക്’ താരാട്ടുമായി ‘മരക്കാറിലെ’ ആദ്യ ഗാനമെത്തി

null

പ്രിയദർശൻ – മോഹൻലാൽ ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ’ത്തിലെ ആദ്യഗാനം പുറത്തിറങ്ങി. കെ എസ് ചിത്ര ആലപിച്ചിരിക്കുന്ന ഗാനം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘കുഞ്ഞു കുഞ്ഞാലി’ക്കു വേണ്ടിയുള്ള താരാട്ട് രൂപത്തിലാണ്. ഹരി നാരായണൻ രചിച്ച ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് റോണി റാഫേല്‍ ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തെത്തിയിട്ടുണ്ട്.

100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍, എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്, സംഘട്ടനം ത്യാഗരാജന്‍. നിലവിൽ മാര്‍ച്ച് 26 ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

cp-webdesk

null
null