Cinemapranthan
null

‘ഒരേ പകല്‍.. ഒരേ ഇരുള്‍…’: ദൃശ്യം 2 ആദ്യ ഗാനം പുറത്ത്

സൈന മ്യൂസിക് ആണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

null

മോഹന്‍ലാലിനെ നായകനായി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2വിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു.”ഒരേ പകല്‍..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അനില്‍ ജോണ്‍സണാണ് ഈണമിട്ടിരിക്കുന്നത്. സോനോബിയ സഫര്‍ ആലപിച്ച ഗാനം സൈന മ്യൂസിക് ആണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെ ചിത്രം പ്രദർശനത്തിന് എത്തും. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. ‘ദൃശ്യം ‘ ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ‘ദൃശ്യം 2 ‘ വരുന്നത്. ആദ്യ ഭാഗത്തിൽ മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് എന്നിവരായിരുന്നു അഭിനേതാക്കൾ. രണ്ടാം ഭാഗത്തിലും നായികാ മീന തന്നെയാണ് നായിക.കേബിള്‍ ടിവി ഓപറേറ്ററില്‍ നിന്ന് തിയേറ്റര്‍ ഉടമയും പ്രൊഡ്യൂസറുമായ ജോര്‍ജ് കുട്ടിയാണ് രണ്ടാം ഭാഗത്തില്‍ എത്തുന്നത്

cp-webdesk

null
null