കങ്കണ റണൗട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായി എത്തുന്ന ചിത്രം ‘തലൈവി’യുടെ ട്രെയിലർ പുറത്തിറങ്ങി. ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് ‘തലൈവി’. എ.എല്‍ വിജയാണ് ‘തലൈവി’ സംവിധാനം ചെയ്യുന്നത്. ഹിന്ദിയില്‍ ‘ജയ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലും ഹിന്ദിയിലുമായി ഒരേ സമയം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടൻ അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ എംജിആര്‍ ആയി എത്തുന്നത്.
ബാഹുബലി, മണികര്‍ണിക എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് ‘തലൈവി’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. മദന്‍ കര്‍കിയാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം നീരവ് ഷായാണ്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിർമ്മിക്കുന്നത്.