യൂട്യൂബിൽ ശ്രദ്ധേയമായി ‘അമ്മക്കായ്’ മ്യൂസിക് വീഡിയോ. ലോകത്തിലെ എല്ലാ അമ്മമാർക്കും സമർപ്പിക്കുന്ന ഗാനം ഇതിനോടകം തന്നെ ഒരുലക്ഷത്തിൽ അധികം കാഴ്ച്ചക്കാരാണ് യൂട്യൂബിൽ കണ്ടത്.

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ സംഗീതത്തിൽ മധു ബാലകൃഷ്ണൻ ആണ് ആലപിച്ചിരിക്കുന്നത്. ഒരു മകന്റെയും അമ്മയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നത് ജോമി തോമസ് കുരിയൻ ആണ്.

ജോമി തോമസ് കുര്യനും എം. ജയചന്ദ്രനും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ജോബിൻ കായനാട്, എഡിറ്റിങ്ങ് റെക്സൺ ജോസഫ്.