Cinemapranthan

കോവിഡ്19: എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരം

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരം. എം ജി എം ആശുപത്രി അധികൃത‌ർ പുറത്തുവിട്ട പുതിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ബാലസുബ്രഹ്മണ്യത്തിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് അറിയിച്ചത്.

അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണെന്നും ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ബുള്ളറ്റിനില്‍ പറയുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായെന്ന് അറിയിച്ച് ഇന്നലെ വൈകിട്ടാണ് ആശുപത്രി ആദ്യത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്. കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നു ആഗസ്റ്റ് അ‌ഞ്ചിനാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മൂന്ന് ദിവസമായി ജലദോഷവും അസ്വസ്ഥതയും ശ്വാസതടസവും പനിയും ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പരിശോധനയ്ക്ക് വിധേയനായതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Health Bulletin from MGM HealthCare

cp-webdesk