Cinemapranthan

ഒടുവിൽ പ്രണയസാഫല്യം; ‘അങ്കമാലി’യിലെ വർക്കിക്ക് അഡാറ് ലൗവിലെ ടീച്ചർ

ഒട്ടേറെ താര വിവാഹങ്ങൾക്ക് സാക്ഷിയായ മലയാള സിഎൻമയിൽ മറ്റൊരു താര വിവാഹം കൂടി. ഒരു ആഡാറ് ലൗവിലൂടെ ശ്രദ്ധേയയായ റോഷ്ണ ആൻ റോയും അങ്കമാലി ഡയറീസിലസൂടെ ശ്രദ്ധിക്കപ്പെട്ട കിച്ചു ടെല്ലസും വിവാഹിതരാവുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരും വിവാഹ വാർത്ത പങ്കുവെച്ചത്.

നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇതിൽ ഏറെ സന്തോഷമുണ്ടെന്ന് റോഷ്‌ന പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്‌ത ഒരു അടാർ ലൗവിൽ സ്നേഹ എന്ന അദ്ധ്യാപികയുടെ വേഷമാണ് റോഷ്ന ശ്രദ്ധേയയായത്. സുൽ, ധമാക്ക, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലും റോഷ്‌ന അഭിനയിച്ചിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ പോത്ത് വർക്കി എന്ന കഥാപാത്രത്തെയാണ് കിച്ചു ടെല്ലാസ് അവതരിപ്പിച്ചത്. തണ്ണീർ മത്തൻ ദിനങ്ങളിൽ അതിഥി വേഷത്തിലുമെത്തി. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം.

cp-webdesk

null