Cinemapranthan

സമൂഹ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചയാളെ കൈകാര്യം ചെയ്ത് ഭാഗ്യലക്ഷ്മിയും ദയ സനയും

ഇയാളുടെ തലയിൽ കരി ഓയിൽ ഒഴിക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തു

null

സമൂഹ മാധ്യമത്തിലൂടെ സ്ത്രീകളെ ലൈംഗികമായും അല്ലാതെയും അധിക്ഷേപിച്ചയാളെ വീട്ടിൽ കയറി കൈകാര്യം ചെയ്യുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്ത് ഭാഗ്യലക്ഷ്മി ദയ സനയും. വിജയ് പി നായര്‍ എന്നയാളെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും വീട്ടിൽ കയറി കൈകാര്യം ചെയ്തത്. സ്ത്രീകളെ വളരെ മോശമായ രീതിയിൽ ആക്ഷേപിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത ഇയാളുടെ തലയിൽ കരി ഓയിൽ ഒഴിക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തു.

വീട്ടിൽ കയറി പ്രതിഷേധിക്കുന്നത്തിന്റെ ലൈവ് സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദയ സനയാണ്. ഇയാളെ തല്ലുന്നതും വീഡിയോയിൽ കാണാം. വിജയ് പി നായര്‍ നിരന്തരമായി സ്ത്രീകളെ അപമാനിക്കുന്ന വീഡിയോകൾ ഇയാളുടെ യുട്യൂബ് വഴി പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും സമൂഹമാധ്യമങ്ങളിലൂടെ ആരെക്കുറിച്ചും എന്തും പറയാമെന്നുള്ള അഹങ്കാരത്തിനുള്ള മറുപടിയാണിതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതി

വിഷയം: Dr. വിജയ് പി നായർ എന്ന ആൾ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ സംബന്ധിച്ച് സമർപ്പിക്കുന്ന പരാതി.

cp-webdesk

null

Latest Updates