Cinemapranthan
null

5 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷത്തിലധികം കാഴ്ച്ചക്കാർ;’ദേര ഡയറീസ്’ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു

null

അബു വളയംകുളം മലയാളത്തിൽ ആദ്യമായി നായകനാകുന്ന ‘ദേര ഡയറീസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട “മിന്നണിഞ്ഞ രാവേ…” എന്ന ഗാനം അഞ്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു ലക്ഷത്തിൽ അധികം പേരാണ് യൂട്യൂബിൽ കണ്ടത്.


ജോ പോളിന്‍റെ വരികള്‍ക്ക് സിബു സുകുമാരനാണ് സംഗീതം നൽകിയിരിക്കുന്നത്. നജീം അർഷാദ് ,ആവണി മള്ഹർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്മാർട്ട് 4 മ്യൂസിക്ക് കമ്പനി യൂട്യൂബ് ചാനലിൽ പുറത്തിറക്കിയ ഗാനം ആസിഫ് അലി, അനൂപ് മേനോൻ, നമിത പ്രമോദ്, മിഥുൻ രമേഷ്, മെറീന മൈക്കിൾ, ലിയോണ ലിഷോയ്, അർഫാസ് ഇഖ്ബാൽ, മെന്റലിസ്റ്റ് ആദി എന്നിവരുടെ ഫേസ് ബുക്ക് പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

എംജെഎസ് മീഡിയയുടെ ബാനറിൽ ഫോര്‍ അവര്‍ ഫ്രണ്ട്സിനുവേണ്ടി മധു കറുവത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. മുഷ്ത്താഖ് റഹ്മാൻ കരിയാടൻ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം പൂര്‍ണ്ണമായും ദുബായിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ദുബായിലെ ഹിറ്റ് എഫ്.എം 96.7 ആര്‍.ജെയായ അര്‍ഫാസ് ഇഖ്ബാൽ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

cp-webdesk

null
null