Cinemapranthan

#CPXTALKS: മിസ്റ്റർ ബീൻ ട്രോളുകളോട് യോജിപ്പില്ല; എനിക്ക് സൈജു കുറുപ്പായി അറിയപ്പെടാൻ ആണ് ഇഷ്ട്ടം

null

ഹരിഹരന്റെ മയൂഖത്തിലൂടെ നായകനായി വെള്ളിത്തിരയിലേക്ക് എത്തിയെങ്കിലും പില്‍ക്കാലത്ത് സീരിയസ് കഥാപാത്രങ്ങളിലൂടെയാണ് സൈജു കുറുപ്പ് ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് തുടങ്ങിയതോടെ വലിയ ജനപ്രീതി താരത്തെ തേടി എത്തി. ഇപ്പോള്‍ ഏത് സിനിമ നോക്കിയാലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ സൈജു ഉണ്ടാവും. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അബുവിനെ പോലെയുള്ള കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സിനിമയിൽ സജീവമായതിനു ശേഷമാവും ഒരുപാട് സംവിധായകരുടെ ചാൻസ് ചോദിക്കാറുണ്ടന്ന് പറയുകയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിലെ മിസ്റ്റർ ബീൻ ട്രോളുകൾ തനിക്ക് ഒരുപാട് പേർ അയച്ചുതരാറുണ്ടെന്നും, എന്നാൽ അത്തരം ട്രോളുകൾ തന്നെ ഒരു തരത്തിലും സന്തോഷിപ്പിക്കാറില്ലനും സൈജു കുറുപ്പ് സിനിമ പ്രാന്തനോട് പറഞ്ഞു.

സൈജു കുറുപ്പുമായുള്ള അഭിമുഖം കാണാം;

cp-webdesk

null