Cinemapranthan
null

‘മാസ്റ്റർ’ കഥ മോഷ്ടിച്ചത്; ആരോപണവുമായി കെ.രംഗദാസ്: റിലീസ് വീണ്ടും പ്രതിസന്ധിയിലേക്കോ?

ജനുവരി13ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെ ഇത് ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകരും അണിയറ പ്രവർത്തകരും

null

ആരാധകർ ഏറെ അവശത്തേയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്റർ റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണവുമായി ഒരു വ്യക്തി രംഗത്തെത്തിയിരിക്കുകയാണ്. കെ.രംഗദാസ് എന്ന വ്യക്തിയാണ് മാസ്റ്ററിനെതിരെ ഇത്തരം ഒരു ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ജനുവരി13ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെ ഇത് ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകരും അണിയറ പ്രവർത്തകരും.

ഈ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, 2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും രംഗദാസ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയോട് ആയിരുന്നു രാംദാസിന്റെ ഈ പ്രതികരണം.. വരും ദിവസങ്ങളില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഇയാള്‍ പറയുന്നു.

പൊങ്കല്‍ റിലീസായി ജനുവരി 13ന് ആണ് ‘മാസ്റ്റർ’ റിലീസിനെത്തുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വിജയ് പ്രൊഫസര്‍ വേഷത്തിലെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്.

cp-webdesk

null
null