Cinemapranthan
null

തമിഴ് സിനിമക്കായി തീയേ‌റ്റർ തുറക്കുന്നത് നന്നാകില്ലന്ന് ദിലീപും ആന്റണി പെരുമ്പാവൂരും; അംഗീകരിച്ച് ഫിയോക്ക്

നിർമ്മാതാക്കളും വിതരണക്കാരും തീയേ‌റ്റർ ഉടമകളും അടങ്ങുന്ന സംഘടനയുടെ ഇന്ന് നടന്ന ജനറൽ ബോഡിയിലാണ് തീരുമാനം

null

സംസ്ഥാനത്തെ സിനിമ തീയേ‌റ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ച് ഫിയോക്ക്. നിർമ്മാതാക്കളും വിതരണക്കാരും തീയേ‌റ്റർ ഉടമകളും അടങ്ങുന്ന സംഘടനയുടെ ഇന്ന് നടന്ന ജനറൽ ബോഡിയിലാണ് തീരുമാനം. സംഘടനയിൽ തീയേ‌റ്റർ ഉടമകൾ ബഹുഭൂരിഭാഗവും തീയേ‌റ്ററുകൾ തുറക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾക്കായി തീയേ‌റ്റർ തുറക്കുന്നത് നന്നാകില്ലെന്ന സംഘടനാ നേതാക്കളായ നടൻ ദിലീപ്,​ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ അഭിപ്രായത്തിന് യോഗം ഒടുവിൽ അംഗീകാരം നൽകുകയായിരുന്നു.

നിർമ്മാതാക്കൾ ഉൾപ്പടെയുള‌ളവർ മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നൽകിയത് മലയാള ചലച്ചിത്ര ലോകത്തിന് വേണ്ടിയാണെന്ന് ഓർക്കണമെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ലൈസൻസ് കാലാവധി ആറ് മാസത്തേക്ക് നീട്ടി നൽകുക,​ തീയ‌േറ്ററുകൾ പ്രദർശനത്തിന് സജ്ജീകരിക്കാൻ ഒരാഴ്‌ച സമയം നൽകുക എന്നീ ആവശ്യങ്ങൾ സർക്കാരിനോട് നി‌ർമ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇവ അംഗീകരിച്ച ശേഷം തീയേ‌റ്റർ തുറന്നാൽ മതിയെന്ന് കഴിഞ്ഞ ഫിയോക്ക് യോഗത്തിലും തീരുമാനമായിരുന്നു.
കൊവി‌ഡ് പിടിമുറുക്കിയതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ സംസ്ഥാനത്തെ തീയേ‌റ്ററുകൾ അടച്ചത്. പിന്നീട് ജനുവരി 5 മുതൽ കർശന കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പകുതി ആളുകളെ പ്രവേശിപ്പിച്ച് പ്രദർശനം നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇങ്ങനെ തുറക്കുന്നതിന് തയ്യാറായിരുന്നില്ലാത്തതിനാൽ ഫിലിംചേമ്പർ തീയേറ്ററുകൾ തുറക്കില്ലെന്ന് അറിയിച്ചു. പുതിയ സിനിമകൾ തീയേ‌റ്ററുകൾക്ക് നൽകില്ലെന്ന് വിതരണക്കാരുടെ സംഘടനയും അറിയിച്ചിരുന്നു.

cp-webdesk

null
null