Cinemapranthan

വിഘ്നേശ് ശിവനൊപ്പം കോവിഡ് വാക്സിൻ സ്വീകരിച്ച് നയൻതാര; ചിത്രങ്ങൾ പങ്കുവെച്ച് താരം

null

കോവിഡ് വാക്സീൻ സ്വീകരിച്ച് തെന്നിന്ത്യൻ താരം നയൻതാര. സംവിധായകനും നയൻതാരയുടെ സുഹൃത്തുമായ വിഘ്നേശ് ശിവനൊപ്പമാണ് താരം വാക്സിൻ സ്വീകരിക്കാൻ എത്തിയത്. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്സീൻ സ്വീകരിച്ചത്.

ഇതിന്റെ ചിത്രങ്ങൾ വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘ദയവായി എല്ലാവരും വാക്സീൻ എടുക്കമെന്നും ജാഗ്രതയോടെ കോവിഡിനെതിരെ പോരാടണ’മെന്നുമുള്ള കുറിപ്പോടെയാണ് വിഘ്നേശ് ശിവൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

cp-webdesk

null

Latest Updates