Cinemapranthan
null

‘സുഖമോ ദേവി’ പാടി ബാബു ആന്റണി; ഏറ്റെടുത്ത് ആരാധകർ

null

ആക്ഷൻ രംഗങ്ങളിലൂടെ ഒരുകാലത്ത് മലയാള സിനിമയിൽ വലിയ തരംഗമുണ്ടാക്കിയ താരമാണ് ബാബു ആന്റണി. ആക്ഷനും അഭിനയവും മാത്രമല്ല, പാടാനും തനിക്ക് കഴിയുമെന്ന് ആരാധകർക്ക് മുൻപിൽ തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ‘സുഖമോ ദേവി’ എന്ന ഹിറ്റ് പാട്ടിന്റെ കവർ വേർഷൻ ആണ് ബാബു ആന്റണി പാടുന്നത്. ബാബു ആന്റണി തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഒട്ടേറെ സിനിമ താരങ്ങൾ ഉൾപ്പടെ അദ്ദേഹത്തിന്റെ പാട്ടിന് പ്രശംസയുമായി കമന്റുകൾ രേഖപ്പെടുത്തിട്ടുണ്ട്. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് രവീന്ദ്രന്‍ മാസ്റ്റർ ഈണം നൽകിയ സുഖമോ ദേവി’ എന്ന ചിത്രത്തിലെ ഗാനമാണിത്. വേണു നാഗവള്ളിയുടെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ ‘സുഖമോ ദേവി’ എന്ന ചിത്രത്തിലെ പാട്ടാണ് ഇത്.

cp-webdesk

null
null