Cinemapranthan
null

ഐഎംഡിബി പട്ടികയിൽ മൂന്നാം സ്ഥാനം; ദി ഡാർക്ക് നൈറ്റിനെയും ഷിൻഡ്ലേഴ്സ് ലിസ്റ്റിനെയും മറികടന്ന് സൂരറൈ പോട്ര്

null

ഒട്ടേറെ പ്രശംസകൾ ഏറ്റുവാങ്ങിയ സൂര്യ നായകനായി എത്തിയ ചിത്രമാണ് സൂരറൈ പോട്ര്. സുധാ കോങ്കര സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിന് ഇപ്പോൾ മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്. പ്രമുഖ സിനിമ നിരൂപണം വെബ്‌സൈറ്റായ ഐഎംഡിബിയുടെ ഉയർന്ന റേറ്റിംഗ് നേടുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് സൂരറൈ പോട്ര്. ഹോളിവുഡ് ക്ലാസിക്കുകളായ ദി ഡാർക്ക് നൈറ്റ്, ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്നിവയെ മറികടന്നാണ് ചിത്രം 9.1 റേറ്റിംഗുമായി മൂന്നാമതെത്തിയത്.

ഐഎംഡിബിയിൽ പ്രേക്ഷകർ നൽകുന്ന റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത് ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. അപര്‍ണ ബാലമുരളിയാണ് ‘ബൊമ്മി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ ചിത്രം യോഗ്യത നേടിയിരുന്നു.

cp-webdesk

null
null