Cinemapranthan
null

മോളിവുഡില്‍ അഭിനയിക്കാൻ താൽപര്യം, ഫഹദ് ഫാസിലിനെ ഏറെ ഇഷ്ടം; മലയാളം പറഞ്ഞ് വിക്കി കൗശല്‍

null

ബോളിവുഡിലെ ഏറെ ശ്രദ്ധേയനായ യുവതാരങ്ങളിൽ ഒരാളാണ് വിക്കി കൗശല്‍. മലയാള സിനിമയോടുളള തന്റെ താല്പര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മലയാള സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും ഫഹദ് ഫാസിൽ ആണ് മലയാളത്തിലെ ഇഷ്ട്ട തരാമെന്നും വിക്കി കൗശല്‍ പറയുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളിലെ പ്രശംസിച്ച വിക്കി കൗശല്‍, ഗംഭീരമായ ചിത്രങ്ങളാണ് പുറത്തു വരുന്നതെന്നും ഈ സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഒരു അഭിമുഖത്തിനിടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടന്‍. വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന താരത്തോട് മലയാളവും തെലുങ്കും പോലുള്ള ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമോ എന്നാ ചോദ്യത്തിന് തീര്‍ച്ചയായും അഭിനയിക്കുമെന്നായിരുന്നു വിക്കി നല്‍കിയ മറുപടി.

ഇത് മലയാളം സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമുളള എന്റെ ഓഡിഷന്‍ വീഡിയോയായി പരിഗണിക്കുമെങ്കില്‍ സന്തോഷം. എനിക്ക് കുറച്ച് മലയാളം അറിയാം. സുഖം തന്നെ, ചോറ്, വേണ്ട, ഇവിടെ വാ എന്നീ വാക്കുകള്‍ അറിയാം. അപ്പോ മലയാളം പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ രാജ്കുമാര്‍ റാവുവിനെ കടത്തിവെട്ടി, എനിക്ക് മോളിവുഡ് സംവിധായകരോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. വിക്കി പറഞ്ഞു ഇന്ത്യയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിലൊരാളാണ് ഫഹദ് ഫാസിലെന്നും അദ്ദേഹം ചെയ്യുന്ന സിനിമകള്‍ ഏറെ ഇഷ്ടമാണ് എന്നും താരം വെളിപ്പെടുത്തി. തമിഴ് സംവിധായകന്‍ വെട്രിമാരന്‍റെയും മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെയുടെയും സിനിമകളില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും വിക്കി കൗശല്‍ കൂട്ടിച്ചേർത്തു

cp-webdesk

null
null