Cinemapranthan
null

താങ്കളെ പോലുള്ള സ്ത്രീ വിരോധികള്‍ ആണ് പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്; മോശം കമന്റിട്ടയാള്‍ക്ക് മറുപടി: അമൃത സുരേഷ്

null

സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആക്ഷേപിച്ച ആള്‍ക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. താരത്തിന്റെ പോസ്റ്റിന് താഴെ മോശം കമന്റ് എത്തിയത്. അമൃത പങ്കുവയ്ച്ച മേക്കപ് വിഡിയോയുടെ താഴെയായിരുന്നു ഒരാള്‍ പരിഹാസവുമായി എത്തിയത്. എന്നാൽ തക്കതായ മറുപടി നൽകി കൈയ്യടി നേടിയിരിക്കുകയാണ് താരം. കമന്റിന്റേയും റിപ്ലേയുടേയും സ്‌ക്രീന്‍ഷോട്ടുകള്‍ അമൃത ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.

ഈ തള്ളച്ചിക്ക് പതിനാറ് ആണെന്ന വിചാരം. ആരെ കാണിക്കാനാ ഈ പ്രഹസനം. ഒരു കുഞ്ഞില്ലേ അതിനെ നോക്കി മര്യാദയ്ക്ക് ജീവിച്ചൂടൂ. ജീവിതം എന്താണെന്ന് മനസിലാകാത്ത പന്ന കിളവി- എന്നായിരുന്നു പോസ്റ്റിൽ വന്ന കമന്റ്

അമൃത നല്‍കിയ മറുപടി ഇങ്ങനെ;

‘സഹോദരാ ഇത് എന്റെ പേജ് …! താങ്കളെ ഇവിടെ ആരും നിര്‍ബന്ധിച്ചിട്ടില്ല… പിന്നെ ഇത്തരം വര്‍ത്തമാനങ്ങള്‍ നിങ്ങളെ തീരെ തരം താഴ്ത്തുന്നു ..

താങ്കളെ പോലുള്ള സ്ത്രീ വിരോധികള്‍ ആണ് പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്..

ഇനി എനിക്ക് പതിനാറ് ആണെന്ന് തന്നെയാണ് വിചാരം സഹോദരാ … എന്നെ പോലെ ഒരുപാട് തള്ളച്ചിമാര്‍ ഉണ്ട് ലോകത്ത് .. അവര്‍ എല്ലാവരും ഇനിയും പതിനാറ് ആണെന്ന് തന്നെ വിചാരിച്ചു ജീവിക്കും…

തള്ള, കിളവി എന്നുള്ളതൊക്കെ ഞങ്ങള്‍ സ്ത്രീകള്‍ സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ഥാനങ്ങള്‍ ആണ്.. ഞങ്ങളെ പന്നയായി തോന്നുന്നത് തങ്ങളുടെ മനസ്സ് .. താങ്കള്‍ക്കും കാണുമല്ലോ തള്ളയും കിളവിമാരായ പാവം അമ്മൂമ്മമാരും .. അവരോടും ഇങ്ങനെ ആണോ സഹോദരാ താങ്കള്‍ സംസാരിക്കുന്നത് ? പിന്നെ … താങ്കളും ഇങ്ങനെ ഒരു തള്ളയുടെ വയറ്റില്‍ നിന്നു തന്നെ ആണ് വന്നതെന്ന് മറക്കണ്ട…

അതെ … ഒരു കുഞ്ഞുണ്ട് …. ഞാന്‍ നല്ല അന്തസ്സോടെ എന്റെ കുഞ്ഞിനെ നോക്കുന്നുണ്ട് … താങ്കള്‍ അതോര്‍ക്കു ദണ്ണിക്കണ്ട .. കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ വീട്ടില്‍ ഇരിക്കണമെന്ന വൃത്തികെട്ട മനോഭാവം ഉള്ള താങ്കളെ സഹിക്കുന്ന മറ്റു പാവം സ്ത്രീകളെ ഓര്‍ത്തു ഞാന്‍ ഖേദിക്കുന്നു…

ഇനി പച്ചക്കു പറയാം.. ഇറങ്ങി പോടോ !!!

ഇവിടെ.. എന്റെ പേജില്‍ ഉള്ള സഹോദരന്മാര്‍ സ്ത്രീകളെ ദേവിയായും അമ്മയായും ഒക്കെ കാണുന്നവര്‍ ആണ്.. വെറുതെ അവരുടെ വായില്‍ ഇരിക്കുന്നത് കൂടി കേള്‍ക്കണ്ട.

അഭിമാനത്തോടെ,16 ആണെന്ന വിചാരമുള്ള തള്ളച്ചി.

cp-webdesk

null
null