Cinemapranthan

‘തീർപ്പ്’ കഴിഞ്ഞാൽ അടുത്ത വരുന്ന എന്റെ തിരക്കഥ; എംപുരാനെ കുറിച്ച് മുരളി ഗോപി പറയുന്നു

null

തിരക്കഥാകൃത്തായതും നടനായും ഒരേപോലെ തിളങ്ങിയ താരമാണ് മുരളി ഗോപി. മലയാള സിനിമ മാറ്റത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ അതിന് ഏറെ പങ്കാളിത്തം വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. മുരളി ഗോപി പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ലൂസിഫർ മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. രണ്ടാം ഭാഗം എന്ന് ആരംഭിക്കും എന്നതിന് ഉത്തരം നൽകിയിരിക്കുകയാണ് അദ്ദേഹം.

രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിൽ എത്തുന്ന പൃഥ്വിരാജ് ചിത്രം ”തീർപ്പ്” പൂർത്തിയായതിന് ശേഷമായിരിക്കും ഈ ചിത്രത്തിലേക്ക് കടക്കുക എന്നാണ് അദ്ദേഹം പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറയാനാകുന്നില്ല. 2022 പകുതിയോടെ ഷൂട്ടിങ് ആരംഭിക്കാമെന്നാണു വിചാരിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ കോവിഡിന്റെ അവസ്ഥ എന്താണെന്ന് നോക്കിയിട്ടേ ആസൂത്രണം നടക്കൂ. ഞാൻ അതിന്റെ പണിപ്പുരയിലാണ്. അതാണ് എന്റെ അടുത്ത സ്ക്രിപ്റ്റ്. ‘തീർപ്പ്’ കഴിഞ്ഞാൽ അടുത്ത വരുന്ന എന്റെ തിരക്കഥ എംപുരാനാണ്- മുരളി ഗോപി പറയുന്നു .

cp-webdesk

null