Cinemapranthan
null

സോഷ്യൽ മീഡിയയിൽ വൈറലായ ‘ദി ടാര്‍ജറ്റ്’: ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടി നൽകി ഡോ. പ്രവീൺ റാണ

വിതം എന്ന കളിയിൽ ഫൗൾ ചെയ്തു കളിക്കുന്നവർക്ക് എല്ലായിപ്പോഴും തോൽവിയായിരിക്കും പ്രതിഫലം

null

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായ ഒരു വീഡിയോ ആണ് ‘ദി ടാർജറ്റ്’. സനുഷക്കൊപ്പം നടനും നിർമ്മാതാവും സംവിധായകനുമായ ഡോ. പ്രവീൺ റാണയും ചേർന്ന് സമർപ്പിച്ച വീഡിയോ യൂട്യുബിലും സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ്ങ് ആണ്. അതേസമയം ഈ വീഡിയോയുമായി ബന്ധപ്പെട്ട് ചില ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇത്തരം ട്രോളുകളോടും , നെഗറ്റീവ് കമന്റുകളോടും ഈ ഷോർട്ട് വീഡിയോ ഒരുക്കിയ ഡോ. പ്രവീൺ റാണ തന്നെ എപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.

അദ്ദേഹം തന്നെ സംസാരിക്കുന്ന ഒരു ചെറു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിമർശനങ്ങളോട് മറുപടി പറയുന്നത്.

“ജീവിതം എന്നത് ഒരു കളിയാണ് നന്നായിട്ട് അത് കളിക്കണം” ,ആ ജീവിതത്തിലും ഒരുപാട് നിയമങ്ങൾ ഉണ്ടെന്നും ആ നിയമങ്ങൾ അനുസരിച്ചു വേണം കളിക്കാനെന്നും ഒരിക്കലും ഫൗൾ ചെയ്യരുതെന്നും അദ്ദേഹം അപറയുന്നു . ജീവിതം എന്ന കളിയിൽ ഫൗൾ ചെയ്തു കളിക്കുന്നവർക്ക് എല്ലായിപ്പോഴും തോൽവിയായിരിക്കും പ്രതിഫലം എന്നും ഡോ. പ്രവീൺ റാണ ഓർമിപ്പിക്കുന്നു.

ഒട്ടേറെ വർഷത്തെ പ്രവർത്തി പരിചയവുമായി ഡോ. പ്രവീൺ റാണയുടെ നേതൃത്വത്തിലുള്ള സേഫ് ആൻഡ് സ്ട്രോങ്ങ് ബിസ്സ്നസ്സ് കൺസൾട്ടൻസി ഒരുക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ മാത്രം 2 മില്യൺ കാഴ്ച്ചക്കാരാണ് കണ്ടത്. ഒരിടവേളക്ക് ശേഷമുള്ള നടി സനുഷയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ‘ദി ടാർജറ്റ്’. ഡോ പ്രവീണ്‍ റാണയുടെ കോച്ചിങിലൂടെ നിങ്ങളുടെ ബിസ്സ്നസും ജീവിതവും വിജയത്തിൽ എത്തിക്കാന്‍ സഹായകരമാകും എന്നതാണ് ഉള്ളടക്കം.

ഷിബു അന്തിക്കാടിന്റെ സംവിധാനത്തിൽ എത്തിയ വീഡിയോയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ദീപു അന്തിക്കാട് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാബു അന്തിക്കാട്. ഛായാഗ്രഹണം പ്രകാശ് വേലായുധൻ. മ്യൂസിക് മണികണ്ഠൻ.

cp-webdesk

null
null