Cinemapranthan
null

മലയാളത്തിന് അഭിമാന നേട്ടം; ലിജോയുടെ ‘ജല്ലിക്കെട്ട്’ ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി

2011ന് ശേഷം ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

null

മലയാള സിനിമക്ക് തീർത്തും വ്യത്യസ്തമായ ആഖ്യാന ശൈലി പരിചയപെടുത്തിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്. ഇപ്പോഴിതാ മലയാളത്തിന് ഒരു അഭിമാന നേട്ടം കൂടി സമ്മാനിച്ചിരിക്കുകയാണ് ഈ ചിത്രം. ജല്ലിക്കെട്ടിന് ഓസ്കർ എൻട്രി ലഭിച്ചിരിക്കുകയാണ്

അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഇതിനകം തന്നെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 2011ന് ശേഷം ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഗുരു ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011ല്‍ സലിം കുമാര്‍ നായകവേഷമിട്ട സലിം അഹമ്മദ് ചിത്രം ആദാമിന്റെ മകന്‍ അബു ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഇതിനകം തന്നെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 2011ന് ശേഷം ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഗുരു ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011ല്‍ സലിം കുമാര്‍ നായകവേഷമിട്ട സലിം അഹമ്മദ് ചിത്രം ആദാമിന്റെ മകന്‍ അബു ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ALSO READ:

cp-webdesk

null
null