Cinemapranthan
null

‘പ്രമോദ് പാപ്പനിക് അപ്രോച്ചിൽ’ തസ്ക്കരവീരൻ 2: തിരക്കഥ ഡെന്നിസ് ജോസഫ്

ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രമോദ് പപ്പനിലെ പ്രമോദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

null

പ്രമോദ് പപ്പന്റെ സംവിധനത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് തസ്‍ക്കരവീരന്‍. നയൻതാരയാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇരട്ട സംവിധായകരായ പ്രമോദ് പപ്പന്‍. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രമോദ് പപ്പനിലെ പ്രമോദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തിനായി ഡെന്നിസ് ജോസഫ് ആണ് തിരക്കഥയൊരുക്കുന്നതെന്നും കുറച്ചുകഴിഞ്ഞ് മമ്മൂട്ടിയെ നേരില്‍കണ്ട് ഇക്കാര്യം സംസാരിക്കണമെന്നാണ് കരുതുന്നതെന്നും പ്രമോദ് പറയുന്നു. മമ്മൂട്ടി നായകനായ വജ്രം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സംവിധാന രംഗത്തേക്ക് കടന്ന് വന്നത്.

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രമോദ് പപ്പന്റെ ഒരുക്കിയ ‘കലാ ഭൈരവൻ’ എന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഒട്ടേറെ ട്രോളുകളും ഈ വീഡിയോക്ക് പ്രതികരണമായി എത്തിയിരുന്നു. കലാഭവന്‍ മണി നായകനായ ബ്ലാക്ക് സ്റ്റാല്യണ്‍, റഹ്മാന്‍ നായകനായ മുസാഫിര്‍, കലാഭവന്‍ മണിയും റഹ്മാനും ഒരുമിച്ച എബ്രഹാം ആന്‍ഡ് ലിങ്കണ്‍, ഉണ്ണി മുകുന്ദന്‍ നായകനായ ബാങ്കോക്ക് സമ്മര്‍ എന്നിവയും ഈ സംവിധായകരുടേതായി പുറത്തെത്തിയിട്ടുണ്ട്.

cp-webdesk

null
null