Cinemapranthan

മറ്റൊരു “പ്രമോദ് പപ്പനിക്ക് അപ്രോച്ച്”: മമ്മൂട്ടിക്കായി ‘കലാ ഭൈരവന്‍’; വീഡിയോ കാണാം

മമ്മൂട്ടി ഫാന്‍സിനും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തെ വിലമതിക്കുന്നവര്‍ക്കും വേണ്ടിയുള്ളതായിരിക്കും ഈ ഗാനമെന്നും ആദ്യത്തെ ഡിജിറ്റല്‍ പെയിന്റഡ് മ്യൂസിക്കല്‍ വീഡിയോയായിരിക്കുമെന്നും പ്രമോദ് പപ്പന്‍ പറഞ്ഞിരുന്നു

അറുപത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് സംവിധായകരായ പ്രമോദ് പപ്പന്‍മാർ ഒരുക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ‘കലാഭൈരവന്‍’ പേരിൽ ഒരുങ്ങിയ വീഡിയോ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി ഫാന്‍സിനും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തെ വിലമതിക്കുന്നവര്‍ക്കും വേണ്ടിയുള്ളതായിരിക്കും ഈ ഗാനമെന്നും ആദ്യത്തെ ഡിജിറ്റല്‍ പെയിന്റഡ് മ്യൂസിക്കല്‍ വീഡിയോയായിരിക്കുമെന്നും പ്രമോദ് പപ്പന്‍ പറഞ്ഞിരുന്നു.

ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിട്ടുള്ള ഈ ഗാനം രചിച്ചിരിക്കുന്നത് എംഡി രാജേന്ദ്രനാണ്. പ്രൊഡക്ഷൻ കൺട്രോളറും നിര്‍മ്മാതാവുമായ ബാദുഷയുടെ പേജിലൂടെയാണ് ‘കലാ ഭൈരവന്‍’ പുറത്ത് വിട്ടത്.

Director Pramod Pappan

cp-webdesk