Cinemapranthan
null

സലാം ബാപ്പുവിന്റെ തിരക്കഥ; ഭാവന നായികയാകുന്ന കന്നഡ ചിത്രം

സലാം ബാപ്പുവിന്‍റെ ആദ്യ തിരക്കഥയാണ് ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട്.കോം.

null

വിവാഹ ശേഷവും സിനിമ മേഖലയിൽ സജീവമാകാൻ ഒരുങ്ങുന്ന നടിയാണ് ഭാവന. ഭാവനയുടെ പുതിയ കന്നഡ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ശ്രീകൃഷ്‍ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡാര്‍ലിംഗ് കൃഷ്‍ണയാണ് ചിത്രത്തിൽ നായക വേഷം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സലാം ബാപ്പുവാണ്. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകനാണ് സലാം ബാപ്പു. സലാം ബാപ്പുവിന്‍റെ ആദ്യ തിരക്കഥയാണ് ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട്.കോം. മൈസൂരിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നാഗശേഖര്‍ ആണ്. സന്ദേശ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എന്‍ സന്ദേശ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സത്യ ഹെഗ്‍ഡെ.

ഷെയിൻ നിഗം നായകനാവുന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സലാം ബാപ്പുവാണ്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ദുബൈയില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

അതെ സമയം തമിഴ് ചിത്രം 96ന്‍റെ കന്നഡ റീമേക്കായ 99 ലെ ജാനുവായി എത്തിയത് ഭാവനയായിരുന്നു. ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 2010 മുതല്‍ കന്നഡ സിനിമകളില്‍ അഭിനയിച്ച്‌ വരുകയാണ് ഭാവന. കന്നഡ സിനിമയിലെ മുന്‍നിര നായികയാണ് ഭാവന.

cp-webdesk

null
null