Cinemapranthan
null

ലഹരി മരുന്ന് കേസ്:സാറാ അലി ഖാനെയും ശ്രദ്ധാ കപൂറിനെയും എൻ സി ബി വിളിപ്പിക്കും

റിയ ചക്രബർത്തിയാണ് സാറയുടെയും ശ്രദ്ധയുടെയും പേര് എൻ സി ബിയോട് പറഞ്ഞത്

null

ബോളിവുഡ് നടി സാറാ അലി ഖാനെയും ശ്രദ്ധാ കപൂറിനെയും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്‌തേക്കും. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ലഹരി മരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് നടിയും സുശാന്തിന്റെ സുഹൃത്തുമായ റിയ ചക്രബർത്തിയാണ് സാറയുടെയും ശ്രദ്ധയുടെയും പേര് എൻ സി ബിയോട് പറഞ്ഞത്.

സുശാന്തിന്റെ ‘ഛിഛോറ’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ശ്രദ്ധ കപൂര്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും റിയ മൊഴി നല്‍കിയിരുന്നു. സുശാന്ത് സിംഗിന് ലഹരി മരുന്ന് വാങ്ങി നല്‍കിയെന്ന കുറ്റമാണ് റിയക്ക് മേൽ എൻ സി ബി ചുമത്തിയിരിക്കുന്നത്. റിയ കുറ്റം സമ്മതിച്ചിരുന്നു.
എന്നാൽ റിയ ലഹരി മരുന്ന് ഉപയോഗിച്ചുവെന്ന് റിപ്പോർട്ടിൽ ഇല്ല. താന്‍ നേരിട്ട് ആരില്‍ നിന്നും ലഹരിമരുന്ന് വാങ്ങിച്ചിരുന്നില്ലെന്നും, സുശാന്ത് ആവശ്യപ്പെട്ടപ്പോഴാണ് ലഹരിമരുന്ന് വാങ്ങി നല്‍കാന്‍ സഹോദരനോടും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയോടും വീട്ടിലെ ജോലിക്കാരന്‍ ദീപേഷ് സാവന്തിനോടും പറഞ്ഞതെന്നും റിയ മൊഴി നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് റിയക്ക് മേൽ ചുമത്തിയിരിക്കുന്നത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള റിയയെ ബാരക്കുള്ള ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

cp-webdesk

null
null