Cinemapranthan
null

ലൈംഗിക ആരോപണം: മറുപടിയുമായി അനുരാഗ് കശ്യപ്

ലൈംഗിക ആരോപണത്തിനെ നിയമപരമായി നേരിടുമെന്ന് അനുരാഗ് കശ്യപ്

null

നടി പായൽ ഘോഷ് നടത്തിയ ലൈംഗിക ആരോപണത്തിനെതിരെ മറുപടിയുമായി സംവിധായകൻ അനുരാഗ് കശ്യപ്. തനിക്കു നേരെ ഉന്നയിച്ച ലൈംഗിക ആരോപണത്തിനെതിരെ നിയമപരമായി നേരിടുമെന്ന് അനുരാഗ് സോഷ്യകൾ മീഡിയിയിലൂടെ പങ്കുവച്ച വാർത്താകുറിപ്പിൽ വ്യക്തമാക്കി. അതിനാവശ്യമായ എല്ലാ നിയമോപദേശവും തന്റെ അഭിഭാഷകനിൽ നിന്നും ലഭിച്ചുവെന്നും കുറിപ്പിൽ പറയുന്നു.

“ലൈംഗിക ദുരുപയോഗം സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ എന്റെ കക്ഷിക്കിതിരെ ഉയർന്നുവന്നിട്ടുണ്ട്. ആരോപണങ്ങൾ തീർത്തും തെറ്റായതും അടിസ്ഥാനരഹിതവുമാണ്.” അനുരാഗ് കശ്യപിന്റെ അഭിഭാഷകയായ പ്രിയങ്ക ഖിമാനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ അനുരാഗ് കശ്യപിന് പിന്തുണയുമായി നടിമാരായ തപ്സി പന്നു, കങ്കണ റണാവത്ത്, രാധിക ആപ്തെ, സംവിധായിക ഹൻസൽ മെഹ്ത എന്നിവർ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ബോളിവുഡ് നടി പായൽ ഘോഷ് ട്വിറ്ററിലൂടെ അനുരാഗ് കശ്യപിനെതിരെ ഗുരുതര ലൈംഗികാരോപണമുന്നയിക്കുന്നത്. ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തു കൊണ്ട് അനുരാഗിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുകയായിരുന്നു പായൽ. തന്റെ സുരക്ഷ അപകടത്തിലാണെന്നും നടി ട്വീറ്റിൽ പറഞ്ഞു. അനുരാഗ് കശ്യപ് തന്നെ വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും പായൽ ബിപി തെലുഗുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“കൊള്ളാം, എന്നെ നിശബ്ദനാക്കാൻ നിങ്ങൾ നിങ്ങൾ ഇത്രയധികം സമയമെടുത്തു. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിൽ മറ്റൊരു സ്ത്രീയെ നിങ്ങൾ ഇതിലേക്ക് വലിച്ചിഴച്ചു. മാഡം ഒരു സ്ത്രീയാണെന്നിരിക്കെ അതിർത്തികൾ പാലിക്കണമെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. എനിക്ക് പറയാനുള്ളത് എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്”. അനുരാഗ് ട്വീറ്റ് ചെയ്തു.

എന്നാൽ അനുരാഗ് കശ്യപിന്റെ ആദ്യ ഭാര്യ ആരതി ബജാജ് അനുരാഗിന് പിന്തുണയുമായി എത്തി. “ഇന്നുവരെ കണ്ടതിൽ വെച്ചേറ്റവും വിലകുറഞ്ഞ സ്റ്റണ്ട് ” എന്നാണ് ആരതി സംഭവത്തെപ്പറ്റി പറഞ്ഞത്. “ആദ്യം രോഷം തോന്നിയെങ്കിലും ഇപ്പോൾ ചിരിച്ചുതള്ളാനാണ് തോന്നുന്നത്. നിങ്ങൾ ചെയ്യുന്നതുപോലെ സ്ത്രീകളെ ശാക്തീകരിക്കുന്നത് തുടരുക. നമ്മുടെ മകൾക്കൊപ്പമാണ് ഞാൻ ഇത് ആദ്യം കാണുന്നത്.” ആരതി ബജാജ് കുറിച്ചു.

cp-webdesk

null
null