Cinemapranthan
null

എന്തൊരു ഗംഭീര പ്രകടനമാണ് സർ; ജോജുവിന് പ്രശംസയുമായി രാജ്കുമാർ റാവു

null

നായാട്ട് എന്ന ചിത്രത്തിലെ ജോജു ജോർജിന്റെ പ്രകടനത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാർ റാവു. സിനിമയിൽ അതിഗംഭീര പ്രകടനമാണ് ജോജു കാഴ്ച വച്ചതെന്നായിരുന്നു രാജ്കുമാറിന്റെ അഭിപ്രായം.

Nayyattu Location Still

രാജ്കുമാർ തനിക്ക് അയച്ച സന്ദേശം പങ്കുവച്ച് ജോജു തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. “എന്തു പറയണമെന്ന് അറിയില്ല… ഹൃദയത്തെ തൊട്ടു. ഇതൊരുപാട് സന്തോഷം നൽകുന്നു. ഞാനേറെ സന്തുഷ്ടനാണ്. പ്രിയപ്പെട്ട നടനിൽ നിന്ന് ഇത്തരമൊരു അഭിനന്ദനം ലഭിക്കുന്നതു തന്നെ വലിയ അംഗീകാരമാണ്. എനിക്ക് എന്റെ സന്തോഷം നിയന്ത്രിക്കാനാവുന്നില്ല. നായാട്ടിനു ലഭിക്കുന്ന എന്റെ ആദ്യ പുരസ്കാരം ആണിത് ഒരുപാട് നന്ദി…”എന്ന കുറിപ്പോടെയാണ് ജോജു രാജ്കുമാറിന്റെ സന്ദേശം ഫേസ്ബുക്കിൽ പങ്കുവെച്ചത്. എന്തൊരു ഗംഭീര പ്രകടനമാണ് സർ! സിനിമയും ഇഷ്ടപ്പെട്ടു. ഇനിയും ശക്തമായി മുന്നോട്ടു പോവുക. ഇതുപോലെ വിസ്മയകരമായ പ്രകടനത്തിലൂടെ ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുക സർ”– രാജ്കുമാർ അയച്ച മെസ്സേജ് ഇങ്ങനെ

cp-webdesk

null
null