Cinemapranthan
null

മാസ്സ് ലുക്കിൽ അല്ലു അർജുൻ; പുഷ്പയുടെ ദൃശ്യങ്ങൾ ചോർന്നു: കാത്തിരിക്കാൻ കഴിയില്ലന്ന് ആരാധകർ

null

ആര്യക്കും ആര്യ 2 നും ശേഷം സുകുമാറിന്റെ സംവിധാനത്തിൽ തെന്നിന്ത്യൻ താരം അല്ലു അർജുൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പുഷ്പ. ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് പുഷ്പയിൽ ഫഹദ് ചെയ്യുന്നത്. അതേസമയം ചിത്രത്തിന്റേതായി ലീക്കായ ഒരു വിഡീയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ലുങ്കിയുടുത്ത് മാസ്സ് ലുക്കിൽ നടന്ന് വരുന്നതും എതിരാളിയ തല്ലുന്നുന്നതുമായ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ഒട്ടേറെ പേർ പങ്കുവെച്ച ദൃശ്യങ്ങൾ പിന്നീട് ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

രണ്ട് ഭാ​ഗങ്ങളായിഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാ​​ഗം 2021 ഡിസംബറിൽ തീയേറ്ററിൽ പ്രദർശനത്തിനെത്തും.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്ക്കാർ പുരസ്ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്, പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്.

cp-webdesk

null
null