Cinemapranthan
null

‘ഷാഡോയ്സ് ലൈ’: വെബ് സീരീസ് ഒരുക്കാൻ പൃഥിരാജും ശങ്കര്‍ രാമകൃഷ്ണനും?

ബിജു ആന്‍റണി രചിച്ച ‘ഷാഡോയ്സ് ലൈ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വെബ് സീരീസ് ഒരുങ്ങുന്നതെന്നാണ് റിപോർട്ടുകൾ

null

നടൻ പൃഥിരാജും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണനും ഒന്നിക്കുന്നു. എന്നാൽ സിനിമക്കായല്ല വെബ്‌സീരീസ് ഒരുക്കനാണ് ഇരുവരും ഒന്നിക്കുന്നത്എന്നാണ് റിപ്പോർട്ട്. ബിജു ആന്‍റണി രചിച്ച ‘ഷാഡോയ്സ് ലൈ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വെബ് സീരീസ് ഒരുങ്ങുന്നതെന്നാണ് റിപോർട്ടുകൾ. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം അണിയറ പ്രവർത്തകരിൽ നിന്ന് വെബ്‌സീരീസ് സംബന്ധിച്ച ഔദ്യോകീക സ്ഥിതീകരണം ഒന്നും വന്നിട്ടില്ല.

കുറച്ച് മാസങ്ങളായി സിനിമയുടെ തിരക്കഥാ രചനയിലാണ് ശങ്കര്‍ രാമകൃഷ്ണന്‍. ഇതിന് മുമ്പ് 2009ല്‍ ആന്തോളജി ചിത്രമായി പുറത്തിറങ്ങിയ കേരള കഫേയിലെ ‘ഐലന്‍റ് എക്സ്പ്രസില്‍’ പൃഥിരാജും ശങ്കര്‍ രാമകൃഷ്ണനും ഒന്നിച്ചിരുന്നു. കൂടാതെ അദ്ദേഹം സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിൽ പൃഥിരാജ് അഥിതി വേഷത്തിൽ എത്തിയിരുന്നു.

cp-webdesk

null
null