Cinemapranthan
null

‘ഒരു ലഞ്ച് ബ്രേക്കിൽ എഡ്ഡി ജോൺ കുരിശിങ്കൽ’; ‘ബിഗ് ബി’യുടെ ലൊക്കേഷൻ സ്റ്റിൽ പങ്കുവച്ച് മനോജ് കെ ജയൻ

null

ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാൽ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 26ന് ചിത്രീകരണം ആരംഭിക്കേണ്ട സിനിമ കൊവിഡ് പശ്ചാത്തലത്തിൽ നിലവിൽ നീട്ടിവച്ചിരിക്കുകയാണ്. പ്രേക്ഷകർക്കൊപ്പം ബിഗ് ബിയുടെ ഭാഗമായിരുന്ന അഭിനേതാക്കളും ‘ബിലാലി’നൊപ്പമുള്ള രണ്ടാം വരവിനായി കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ ബിഗ് ബി ലൊക്കേഷനിൽ നിന്നുള്ള ‘എഡ്ഡി ജോൺ കുരിശിങ്കലി’ൻറെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബിഗ് ബിയുടെ ലൊക്കേഷനുകളിൽ ഒന്നായിരുന്ന ധനുഷ്കോടിയിലെ കടൽത്തീരത്ത് റിക്ലൈനർ കസേരയിൽ ഇരിക്കുന്ന ‘എഡ്ഡി ജോൺ കുരിശിങ്കലാ’ണ് ചിത്രത്തിൽ. ഷൂട്ടിൻറെ ലഞ്ച് ബ്രേക്കിനിടെ ‘ഒപ്പിച്ച പരിപാടി’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

cp-webdesk

null
null