Cinemapranthan

ത്രില്ലടിപ്പിക്കാൻ ഓപ്പറേഷൻ ജാവ; യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതായി ട്രെയിലർ

കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

null

നവാഗതനായ തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഓപ്പറേഷൻ ജാവ’യുടെ ട്രെയിലർ തരംഗമാകുന്നു. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയൻ,പി ബാലചന്ദ്രൻ, ബൈജു, മാത്യൂസ് തോമസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്നലെയാണ് പുറത്ത് വിട്ടത്. മമ്മൂട്ടി , മോഹൻലാൽ , സുരേഷ് ഗോപി എന്നിവർ ചേർന്ന് പുറത്ത് വിട്ട ട്രെയിലർ 24 മണിക്കൂർ പിന്നിടും മുൻപ് തന്നെ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനം നേടുകയായിരുന്നു.

ആറ് ലക്ഷത്തിൽ അധികം പേരാണ് ഒരുദിവസം കൊണ്ട് ട്രെയിലർ യൂട്യൂബിൽ കണ്ടത്. കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണവുമായി ആണ് ഓപ്പറേഷൻ ജാവ എത്തുന്നത്. ഫെബ്രുവരി 12ന് തിയേറ്ററിൽ എത്തുന്ന ചിത്രം ഇതുവരെ കണ്ട പോലീസ് സ്റ്റോറികളിൽ നിന്ന് തീർത്തും വ്യത്യസ്തമാണെന്നണ് സംവിധയകാൻ തരുൺ മൂർത്തി പറയുന്നത്.

ചിത്രത്തിന്റേതായി പുറത്ത് വന്ന ടീസറുകളും, പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്യാമറ ഫായിസ് സിദ്ദിഖ്, എഡിറ്റർ നിഷാദ് യൂസഫ് ജോയ് പോൾ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകുന്നു. വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ പത്മ ഉദയ് ആണ് നിർമാണം

cp-webdesk

null