Cinemapranthan

ജൂനിയർ ചിരുവെത്തി; മേഘ്‌ന രാജിന് ആൺകുഞ്ഞ് പിറന്നു

അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് ആൺകുഞ്ഞിന് ജന്മം നൽകി. ചേട്ടന്റെ കുഞ്ഞിനെ കൈകളിലെടുത്ത് നിൽക്കുന്ന ധ്രുവ് സർജയുടെ ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. കന്നഡ മാധ്യമങ്ങളാണ് വാർത്ത പുറത്തറിയിച്ചത്. ചിരഞ്ജീവി സർജയുടെയും മേഘ്‌ന രാജിന്റെയും ആദ്യ കണ്മണിക്ക് ധ്രുവ് പത്ത് ലക്ഷത്തിന്റെ വെള്ളിത്തൊട്ടിൽ സമ്മാനിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.

ചിരഞ്ജീവി സർജയുടെ വിയോഗത്തിൽ നിന്ന് അനിയൻ ധ്രുവ് സർജയും ഭാര്യ മേഘ്‌നയും ഇതുവരെയും മുക്തരായിട്ടില്ല. എങ്കിലും ജൂനിയർ ചിരുവിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്. മേഘ്‌നക്ക് എല്ലാ പിന്തുണയുമായി ധ്രുവ് ഒപ്പം ഉണ്ടായിരുന്നു. വലിയ ആഘോഷമായി നടത്തിയ മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ മുന്നിൽ നിന്ന് നടത്തിയതും ധ്രുവ് തന്നെയാണ്. സഹോദരൻ ഇല്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെയാണ് ധ്രുവ സര്‍ജ എല്ലാ കാര്യങ്ങളും ചെയ്‍തിരുന്നത്.

ജൂണ്‍ ഏഴിനായിരുന്നു ചിരഞ്‍ജീവി മരണമടഞ്ഞത്. മേഘ്‌നയും ചിരഞ്‍ജീവിയും കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുമ്പോഴാണ് ചിരുവിന്റെ അപ്രതീക്ഷിത വിയോഗം.

cp-webdesk