Cinemapranthan
null

‘വിപ്ലവത്തിന്റെ അവതാരമായവൻ’, കൊമരു ഭീം; ‘ആർ ആർ ആർ’ ടീസർ കാണാം

ജൂനിയർ എൻ.ടി.ആറിന്റെ കൊമരു ഭീം എന്ന കഥാപാത്രത്തെയാണ് ടീസറിൽ പരിചയപ്പെടുത്തുന്നത്

null

രാജമൗലി സംവിധാനം ചെയ്യുന്ന ‘ആർ ആർ ആർ’ എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ‘രുധിരം രണം രൗദ്രം’ എന്നാണ് ‘ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോൺസൻ ആണ് മറ്റൊരു പ്രധാന കഥാപാത്രം. തമിഴ് നടന്‍ സമുദ്രക്കനിയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ജൂനിയർ എൻ.ടി.ആറിന്റെ കൊമരു ഭീം എന്ന കഥാപാത്രത്തെയാണ് ടീസറിൽ പരിചയപ്പെടുത്തുന്നത്. രാം ചരണിന്റെ അല്ലൂരി സീതാരാമ രാജുവിനെ പരിചയപ്പെടുത്തുന്ന ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

1920കളിലെ അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കൊമരു ഭീം ആയി ജൂനിയര്‍ എൻ.ടി.ആറും എത്തുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് ‘ആർ ആർ ആർ’.

10 ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് നിര്‍മ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം.

cp-webdesk

null
null