Cinemapranthan
null

സുരേഷ് ഗോപിയും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു?; ഡിക്റ്റക്റ്റീവിന് രണ്ടാം ഭാഗം

സുരേഷ് ഗോപി ഇരട്ട വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ‘ഡിക്റ്റക്റ്റീവ്’

null

ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തു ജോസഫ് സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ‘ഡിക്റ്റക്റ്റീവ്’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അദ്ദേഹം തന്നെ രചന നിർവഹിച്ച ചിത്രം തിയേറ്ററിൽ വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപോർട്ടുകൾ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖതയിലാണ് ഇതേ കുറിച്ച് പരാമർശിച്ചത്.

ഡിക്റ്റക്റ്റീവിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് മോഹമുണ്ടായിരുന്നെനും. മറ്റൊരു പക്കാ കുറ്റാന്വേക്ഷണ സിനിമയായി അത് വീണ്ടും എഴുതി തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. എന്നാൽ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. അതേസമയം ജീത്തു ജോസഫിനൊപ്പം സുരേഷ് ഗോപി തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ എത്തും എന്നാണ് റിപോർട്ടുകൾ.

സുരേഷ് ഗോപി ഇരട്ട വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ‘ഡിക്റ്റക്റ്റീവ്’. വത്യസ്തമായ ആഖ്യാന ശൈലി കൊണ്ട് ഏറെ ശ്രദ്ധേയമായ ത്രില്ലർ ചിത്രം ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജീത്തു ജോസഫിനൊപ്പം സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമയുടെ ചിത്രീകരണം. ദൃശ്യത്തിന് ശേഷം മാത്രമേ മോഹൻലാൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കൂ. ജീത്തു ജോസെഫിന്റെ തന്നെ ‘റാം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ലോക്ഡൗണിന് മുൻപ് അഭിനയിച്ചു കൊണ്ടിരുന്നത്. ഇതിലെ കുറച്ചു രംഗങ്ങൾ പുറം രാജ്യങ്ങളിലും ചിത്രീകരിക്കാൻ ഇരിക്കെയായിരുന്നു ലോക്ഡൗൺ പ്രഖ്യാപിച്ചത്. 2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. ‘ദൃശ്യം ‘ ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ‘ദൃശ്യം 2 ‘ വരുന്നത്. ആദ്യ ഭാഗത്തിൽ മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് എന്നിവരായിരുന്നു അഭിനേതാക്കൾ. രണ്ടാം ഭാഗത്തിലും നായികാ മീന തന്നെയാണ്. ‘ദൃശ്യം 2 ‘ ആദ്യഭാഗം പോലെ ഒരു ത്രില്ലർ ചിത്രമായിരിക്കില്ല എന്നാണ് ജിത്തു ജോസഫ് വ്യക്തമാക്കിയത്.

cp-webdesk

null
null