Cinemapranthan
null

മഞ്ജു വാര്യരുടെ 50-ാം ചിത്രം: ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ; നിർമ്മാണം അജു വർഗീസ്

സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

null

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമാകുന്ന 50-ാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടൂ. ധ്യാൻ ശ്രീനിവാസൻ രചന നിർവ്വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനിൽ ബാബു ആണ്. ‘9 എംഎം’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത് മോഹൻലാൽ ആണ്. ഫൺടാസ്റ്റിക് ഫിലിംസിൻറെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . ടിനു തോമസ് ആണ് ചിത്രത്തിന്റെ സഹ നിർമ്മാണം.

‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. നിവിൻ പോളിയും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയേറ്ററിൽ വലിയ വിജയമായിരുന്നു. ഒട്ടേറെ താരങ്ങളാണ് ഈ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും

വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം സാം സി എസ്. എഡിറ്റിംഗ് സാംജിത്ത് മുഹമ്മദ്. ആക്ഷൻ ഡയറക്ടർ യാന്നിക് ബെൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. ഡിസൈൻ മനു ഡാവിഞ്ചി. ഫൺടാസ്റ്റിക് ഫിലിംസ് റിലീസ് ആണ് വിതരണം.

cp-webdesk

null
null