Cinemapranthan
null

‘ഇൻ ദ റെയിനി’ലൂടെ ആദി ബാലകൃഷ്ണനും അബനി ആദിയും വീണ്ടും ഒന്നിക്കുന്നു

‘പന്ത്’നു ശേഷം ആദി ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് ലൈറ്റ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘ഇൻ ദ റെയിൻ’

null

സംവിധായകൻ ആദി ബാലകൃഷ്ണനും രണ്ടു തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ അബനി ആദിയും വീണ്ടും ഒന്നിക്കുന്നു. ആദി ബാലകൃഷ്ണന്റെ മകളായ അബനി ആദി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പേര് ‘ഇൻ ദ റെയിൻ’ എന്നാണ്. ‘പന്ത്’നു ശേഷം ആദി ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് ലൈറ്റ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘ഇൻ ദ റെയിൻ’.

അബാനിയൊഴികെ പൂർണ്ണമായും പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ‘ഇൻ ദ റെയിൻ’ ഈ വർഷം അവസാനത്തോടെ പ്രദർശനത്തിന് തയ്യാറാകും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിനാണു മികച്ച ബാലതാരത്തിനുള്ള ആദ്യ സംസ്ഥാന പുരസ്ക്കാരം അബനി നേടുന്നത്.
‘പന്ത്’ൽ ഫുട്ബോളിനെ സ്‌നേഹിക്കുന്ന എട്ടുവയസ്സുകാരിയുടെ വേഷം ചെയ്താണ് രണ്ടാം വട്ടം അബനി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയത്. ആദി ബാലകൃഷ്ണൻ ആയിരുന്നു ‘പന്ത്’ ചിത്രത്തിന്റെ സംവിധായകന്‍.

cp-webdesk

null
null