Cinemapranthan

ക്യാപ്റ്റനും വെള്ളത്തിനും ശേഷം; ജി. പ്രജേഷ് സെന്നിന്റെ പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ

സിനിമയുടെ ടൈറ്റിലോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

null

ക്യാപ്റ്റൻ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധയകാൻ ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രജേഷ് സെന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

സിനിമയുടെ ടൈറ്റിലോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്.

സഹോദരൻ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലാണ് ഇപ്പോൾ മഞ്ജു വാര്യർ അഭിനയിക്കുന്നത്.
എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഡിസംബർ 26ന് ഷെഡ്യൂൾ പായ്ക്കപ്പാകും എന്നാണ് റിപോർട്ടുകൾ. പിന്നീട് ജനുവരി ആദ്യ വാരം സിനിമയുടെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാകും മഞ്ജു വാര്യർ ഈ ചിത്രത്തിൽ അഭിനയിക്കുക.

cp-webdesk

null

Latest Updates