Cinemapranthan
null

എന്താണ് ‘എം എൽ’; മോഹൻലാലിൻറെ പുതിയ ബ്രാൻഡോ?: സമീർ ഹംസക്ക് ഒപ്പമുള്ള പുതിയ ചിത്രം വൈറലാകുന്നു

ഇതേ വേഷം ധരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു

null

മോഹൻലാലിൻറെ ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സിനിമകളുടെ ലൊക്കേഷൻ സ്റ്റില്ലുകൾ മാത്രമല്ല, റിയൽ ലൈഫ് സ്റ്റില്ലുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ലാലേട്ടന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയാണ്.
‘എം എൽ’ എന്ന ബ്രാൻഡിന്റെ ഒരു വൈറ്റ് ടീ ഷർട്ട് അണിഞ്ഞ മോഹൻലാലിൻറെ ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.

അതേസമയം ‘എം എൽ’ എന്നത് അന്തരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ വസ്ത്ര ബ്രാൻഡ് ആണ്. എന്നാൽ ഇത്തരത്തിൽ ഒരു ‘മോഹൻലാൽ’ ബ്രാൻഡ്ന്റെ സാധ്യതയും ഇന്ന് ഏറെയാണ്. ഒപ്പം സമീർ ഹംസയെ പോലെയുള്ള ഒരു പ്രമുഖ വ്യവസായിയും കൂടെയുള്ളപ്പോൾ ആരാധകരുടെ ഈ ചോദ്യത്തെ കുറ്റം പറയാനാകില്ല

പ്രമുഖ വ്യവസായിയും മോഹൻലാലിൻറെ അടുത്ത സുഹൃത്തുമായ സമീർ ഹംസക്ക് ഒപ്പമുള്ള ചിത്രമാണിത്. ‘എം എൽ’ എന്നാണ് ‘മോഹൻലാൽ’ എന്നാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ലാലേട്ടന്റെ പുതിയ ബ്രാൻഡ് ആണോ എന്നും സോഷ്യൽ മീഡിയയിൽ ഒട്ടേറെ പേർ ചോദിക്കുകയാണ്. ഇതിന് മുൻപും സമീർ ഹംസക്കൊപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. ദീപാവലിക്ക് മുന്നോടിയായുള്ള മോഹൻലാൽ- സഞ്ജയ് ദത്ത്, സമീർ ഹംസ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആയിരുന്നു ഇത്.

ഇതേ വേഷം ധരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ദുബായ് സന്ദർശന വേളയിൽ പാചക പരീക്ഷണം നടത്തുന്ന മോഹൻലാലിന്റെ വീഡിയോ ആയിരുന്നു ഇത്.

cp-webdesk

null
null