Cinemapranthan
null

കോവിഡ് കാലത്തും 4333 കോടി രൂപ വരുമാനവുമായി കെയ്‌ലി ജെന്നര്‍

ടെന്നീസ് താരം റോജർ ഫെഡറർ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്

null

2020 ല്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ കെയ്‌ലി ജെന്നര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ലോകപ്രശസ്ത ടെലിവിഷന്‍ താരവും സംരംഭകയുമാണ് കെയ്‌ലി. ഫോബ്‌സ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പട്ടിക പ്രകാരം 2020 ല്‍ സെലിബ്രിറ്റികൾ മാത്രം സ്വന്തമാക്കിയ പ്രതിഫലം 44,887 കോടി രൂപയാണ്.ഇതില്‍ കെയ്‌ലി ജെന്നറിന് നേടിയത് 4342 കോടിയാണ്.

HOLLYWOOD, CALIFORNIA – FEBRUARY 07: Kylie Jenner attends the Tom Ford AW20 Show at Milk Studios on February 07, 2020 in Hollywood, California. (Photo by Kevin Mazur/Getty Images)

കെയ്‌ലിയുടെ സൗന്ദര്യ വര്‍ദ്ധക ഉത്പന്ന കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളും വിറ്റതാണ് ഈ വര്‍ഷത്തെ വരുമാനം എത്രയും ഉയരാന്‍ കാരണം. കേവലം പതിനാല് വയസുള്ളപ്പോളാണ് സഹോദരന്‍ കെന്‍ഡലുമായി ചേര്‍ന്ന് കെന്‍ഡല്‍ ആന്‍ഡ് കെയ്‌ലി എന്ന പേരില്‍ ഒരു വസ്ത്ര ബ്രാന്‍ഡ് താരം ആരംഭിക്കുന്നത്. വസ്ത്ര സ്ഥാപനത്തിന് പുറമേ കോസ്‌മെറ്റിക് ഉത്പന്നങ്ങളും സഹോദരങ്ങള്‍ വിപണിയിലെത്തിച്ചു. കെയ്‌ലി കോസ്‌മെറ്റിക്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഇതിലൂടെയാണ് കെയ്‌ലിയെ തേടി പുതിയൊരു റെക്കോര്‍ഡ് വന്നത്. കെയ്‌ലി ഒന്നാമത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്ത് രാജ്യാന്തര പ്രശസ്ത റാപ് മ്യൂസിക് താരം കൂടിയായ കനിയേ വെസ്റ്റ് ആണ്. ഈ വര്‍ഷം അദ്ദേഹം നടേിയത് 1251 കോടി രൂപയാണ്.

ടെന്നീസ് താരം റോജർ ഫെഡറർ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഏകദേശം 786 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം.
776 കോടി രൂപയുടെ വരുമാനവുമായി ഫുട്ട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് അഞ്ചാം സ്ഥാനത്ത്.

cp-webdesk

null
null