Cinemapranthan

പുതിയ ഗെറ്റപ്പ് അമൽ നീരദ് ചിത്രത്തിനായി; മമ്മൂട്ടിക്ക് ഒപ്പം സൗബിനും ശ്രീനാഥ് ഭാസിയും

മുടി നീട്ടി വളർത്തിയ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്

null

മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ എത്തുന്ന ബിലാൽ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ഈ ചിത്രത്തിന് മുൻപ് മറ്റൊരു മമ്മൂട്ടി അമൽ നീരദ് ചിത്രം ഷൂട്ടിംഗ് ആരംഭിക്കുകയാണ് എന്നാണ് സിനിമ പ്രാന്തന് ലഭിക്കുന്ന റിപ്പോർട്ട്. ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം സൗബിൻ സാഹിറും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിൽ എത്തും എന്നാണ് അറിയുന്നത്.

കേരളത്തിന് അകത്തും പുറത്തും മറ്റ് വിദേശ രാജ്യങ്ങളിലും ചിത്രീകരണം നടത്താനുള്ളതുകൊണ്ടാണ് തൽക്കാലം ബിലാൽ നീട്ടി വെച്ചിരിക്കുന്നത്
പുതിയ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതേസമയം മുടി നീട്ടി വളർത്തിയ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. ഈ ഗെറ്റപ്പിൽ ആണ് മെഗാസ്റ്റാർ അമൽ നീരദ് ചിത്രത്തിൽ എത്തുക. വരത്തന് ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം അമൽ നീരദ് പ്രൊഡക്ഷൻസ് തന്നെയാണ്.

ബിലാൽ ജോൺ കുരിശിങ്കൽ എന്ന മാസ്സ് കഥാപാത്രത്തിന്റെ രണ്ടാം വരവിനായി കാത്തിരുന്ന പ്രേക്ഷകർക്ക് മുൻപിലേക്ക് മറ്റൊരു മാസ്സ് കഥാപാത്രവുമായി തന്നെയാണ് അമൽ നീരദ് എത്തുന്നത്. പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജനുവരി 20ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

cp-webdesk

null