Cinemapranthan
null

ബ്രിട്ടനില്‍ നിന്നെത്തിയ നടിക്ക് കോവിഡ്; സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ നിരസിച്ച് താരം

മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല എന്നായിന്നു നടിയുടെ പരാതി

null

സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സ നിരസിച്ച് ബ്രിട്ടീഷ് നടി ബനിത സന്ധു. സിനിമാ ചിത്രീകരണത്തിനായി ഡിസംബര്‍ 20ന് ബ്രിട്ടനില്‍ നിന്നെത്തിയ ഇവര്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനിതക മാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് സ്ഥിരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലാണ് താരം കൊല്‍ക്കത്തയില്‍ എത്തിയിരുന്നത്.

പോസിറ്റീവായ ഉടന്‍ പുതിയ കോവിഡ് വകഭേദമാണോ ഇവരില്‍ ഉള്ളത് എന്ന പരിശോധനയ്ക്കാണ് നടിയെ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ബേളീഘഠ് ഇന്‍ഫക്ഷ്യസ് ഡീസീസസ് ഹോസ്പിറ്റലില്‍ ചികിത്സ സ്വീകരിക്കാന്‍ വിസമ്മതിച്ചു. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ല എന്നായിന്നു നടിയുടെ പരാതി.

കമല്‍ മുസലെയുടെ സംവിധാനത്തിൽ മദര്‍ തെരേസയുടെ ജീവിതം പറയുന്ന കവിത ആന്‍ഡ് തെരേസ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് നടി ഇന്ത്യയിലെത്തിയത്.

cp-webdesk

null
null