Cinemapranthan
null

മലയാളത്തിൽ സംഗീതം ഒരുക്കാൻ സന്തോഷ് നാരായണൻ; ജിനു എബ്രഹാമിന്റെ രചയിൽ ടോവിനോ നായകൻ

36 വയതനിലേ, മനിതൻ, കബാലി, ഭൈരവ, വടചെന്നൈ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ

null

തമിഴിലെ ശ്രദ്ധേയ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിലേക്ക്. ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലേക്ക് എത്തുന്നത്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ്.

36 വയതനിലേ, മനിതൻ, കബാലി, ഭൈരവ, വടചെന്നൈ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ മലയാളത്തിലേക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകരുടെ കാത്തിരിപ്പ്. ഈ ചിത്രത്തില്‍ സന്തോഷിനെ പോലെ ഒരാളെ തന്നെ വേണമായിരുന്നത് കൊണ്ടാണ് അദ്ദേഹത്തെ തന്നെ സമീപിച്ചതെന്ന് തിരക്കഥാകൃത്ത് ജിനു ഓൺലൈൻ ന്യൂസ് പോർട്ടലായ ദി ക്യൂ വിനോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത് തന്നെ പുറത്ത് വിടുമെന്നും തിരക്കഥാകൃത്ത് ജിനു വ്യക്തമാക്കി. 2021ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് പ്ലാനിട്ടിരിക്കുന്നതെന്നും ജിനു കൂട്ടിച്ചേർത്തു.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധർ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ എന്ന ചിത്രത്തിലാണ് ടോവിനോ ഇനി പുതുവർഷത്തിൽ അഭിനയിക്കുന്നത്.

cp-webdesk

null
null