Cinemapranthan

2021 ലെ മലയാളത്തിലെ ആദ്യ റിലീസ്; ജയസൂര്യയുടെ ‘വെള്ളം’

ഈ മാസം 22 നാണു ചിത്രം തീയറ്ററുകളിൽ എത്തുക

പത്ത് മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകൾ വീണ്ടും സജീവമാകുമ്പോൾ മലയാളത്തിൽ നിന്ന് ആദ്യ റിലീസായി എത്തുന്നത് ‘വെള്ളം’ എന്ന ചിത്രമാണ്. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.പ്രജേഷ് സെൻ ആണ്. ഈ മാസം 22 നാണു ചിത്രം തീയറ്ററുകളിൽ എത്തുക.

ക്യാപ്റ്റൻ നു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് “വെള്ളം “. ലോക്കഡൗണിനു മുൻപേ പൂർത്തിയായ ചിത്രം ഏപ്രിൽ റിലീസിനായി ചാർട്ട് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് ലോക്ക്ഡൌൺ മൂലം മാറ്റിവെക്കുകയായിരുന്നു.

cp-webdesk

null