Cinemapranthan
null

‘ചതുര്‍മുഖം’ ഫെബ്രുവരിയിൽ: മഞ്ജു വാര്യരും സണ്ണി വെയിനും ഒന്നിക്കുന്ന ഹൊറർ ചിത്രം

മഞ്ജു ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമെന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട്

null

നീണ്ട ഇടവേളക്ക് ശേഷം കേരളത്തിൽ തിയേറ്ററുകൾ വീണ്ടും സജീവമാവുകയാണ്. മാസ്റ്ററിന് പിന്നാലെ മലയാള ചിത്രങ്ങളും പ്രദർശനത്തിന് എത്തുകയാണ്. മഞ്ജു വാര്യരും സണ്ണി വെയിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ചതുര്‍മുഖമാണ് ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്നത്. ഫെബ്രുവരിയിൽ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ചിത്രത്തില്‍ തേജസ്വിനി എന്ന കഥാപാത്രമായിട്ടാണ് മഞ്ജുവെത്തുന്നത്. ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമെന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട്. അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ആക്ഷനും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടുണ്ട്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം.ജിസ്‌ ടോംസ് മൂവീസിന്‍റെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

cp-webdesk

null
null