Cinemapranthan
null

ശക്തിമാൻ വീണ്ടും എത്തുന്നു; മൂന്നു ഭാഗങ്ങളായി ബിഗ് സ്ക്രീനിലേക്ക്

സീരീസിലെ ആദ്യചിത്രത്തിന്റെ നിർമ്മാണം 2021ൽ ആരംഭിക്കും

null

തൊണ്ണൂറുകളിലെ കുട്ടികളുടെ സൂപ്പർ ഹീറോ ‘ശക്തിമാൻ’ വീണ്ടും എത്തുന്നു. ശക്തിമാനായി മിനിസ്‌ക്രീനിലെത്തിയിരുന്ന നടൻ മുകേഷ് ഖന്നയാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശക്തിമാൻ തിരിച്ചുവരുന്നുവെന്ന വിവരം പുറത്തുവിട്ടത്. ശക്തിമാൻ തിരിച്ചുവരുന്ന വിവരം ലോകത്തെ അറിയിക്കാറായെന്ന് മുകേഷ് ഖന്ന ട്വിറ്ററിൽ കുറിച്ചു. താൻ തന്നെയായിരിക്കും ശക്തിമാനായി സ്‌ക്രീനിലെത്തുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

62 വയസുകാരനായ താരത്തിന്റെ തിരിച്ചുവരവിനെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ശക്തിമാൻ വീണ്ടും എത്തുമ്പോൾ എന്തൊക്കെ കൗതുകങ്ങളും അത്‌ഭുതങ്ങളുമാണ് കാത്തിരിക്കുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.മൂന്ന് ചിത്രങ്ങളുടെ പരമ്പരയായി ബിഗ് സ്‌ക്രീനിലൂടെ ആണ് ശക്തിമാന്റെ രണ്ടാം വരവ്. ചിത്രത്തിന്റ റിലീസ് ഒ.ടി.ടിയിലോ ടെലിവിഷനിലോ ആയിരിക്കില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. സീരീസിലെ ആദ്യചിത്രത്തിന്റെ നിർമ്മാണം 2021ൽ ആരംഭിക്കും. ചിത്രത്തിന്റ കൂടുതൽ വിവരങ്ങൾ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും മുകേഷ് ഖന്ന അറിയിച്ചു.

കഴിഞ്ഞ മൂന്നുവർഷമായി ശക്തിമാന്റെ തിരിച്ചുവരവിനായി പ്രവർത്തിക്കുകയായിരുന്നെന്ന് പറയുകയാണ് മുകേഷ് ഖന്ന. സമകാലിക കഥാപശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും, കഥയുടെ ബാക്കിയറിയാനുള്ള പ്രേക്ഷകരുടെ ആകാംഷയുടെ പുറത്താണ് സിനിമ നിമ്മിക്കുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 1997 മുതൽ 2005 വരെയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ പരമ്പരയായി ശക്തിമാൻ ദൂരദർശനിലൂടെ പ്രക്ഷേപണം ചെയ്തത്.

View this post on Instagram

https://t.co/Dxmrmyf7wc?ssr=true

A post shared by Mukesh Khanna (@iammukeshkhanna) on

cp-webdesk

null
null