Cinemapranthan
null

‘നിസ്സഹായതയും സഹനങ്ങളും അതിജീവനശ്രമങ്ങളും’: എന്തുകൊണ്ട് സുരാജും കനിയും?; ജൂറിയുടെ നിരീക്ഷണം

null

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച താരം തന്നെയാണ് അവാർഡ് സ്വന്തമാക്കിയത്. സാധ്യത പട്ടികയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ പിന്തുണച്ച താരവും സൂരജ് വെഞ്ഞാറമൂട് തന്നെയായിരുന്നു. അതേസമയം മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപെട്ടപ്പോൾ മറ്റ് ചില പേരുകളും സാധ്യത പട്ടികയിൽ ഉയർന്ന് കേട്ടിരുന്നു. പാർവതി, അന്ന ബെൻ, മഞ്ജു വാര്യർ, നിമിഷ സജയൻ എന്നിവരുടെ പേരും ഏറെ സാധ്യത കല്പിച്ചിരുന്നു. ബിരിയാണി എന്ന ചിത്രം തിയേറ്ററിൽ എത്താത്തതും പ്രേക്ഷകർ ഈ ചിത്രം കാണാത്തതുമാണ് കനിയുടെ പേര് അധികം പ്രേക്ഷകർ പറയാതെ ഇരുന്നത്. അതുപോലെ തന്നെ വളരെ അപ്രതീക്ഷിതമായിട്ടാണ് മികച്ച സ്വഭാവ നടിക്കുള്ള പുരസ്ക്കാരം സ്വാസിക സ്വന്തമാക്കിയതും. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് സ്വാസിക പുരസ്ക്കാരം സ്വന്തംമാക്കിയത്.

മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങള്‍ നേടിയ സുരാജ് വെഞ്ഞാറമ്മൂട്, കനി കുസൃതി എന്നിവരുടെ പ്രകടനങ്ങളെക്കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണങ്ങള്‍;

സുരാജ് വെഞ്ഞാറമൂട് ചിത്രം: ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, വികൃതി

“രണ്ട് ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി ആവിഷ്കരിച്ച അഭിനയമികവിന്.

കനി കുസൃതി (ബിരിയാണി)

“മതവും പുരുഷാധിപത്യവും ചേര്‍ന്ന് ദുരിതത്തിലാഴ്ത്തിയ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയും സഹനങ്ങളും അതിജീവനശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്കരിച്ച അഭിനയ മികവിന്.”

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എന്ന നവാഗതന്‍റേതായി പുറത്തെത്തിയ ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ സുരാജ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് തന്നെ പറയാനാകും. സുരാജിലെ നടന്‍റെ സാധ്യതകളെ മലയാളസിനിമ നിലവില്‍ ഉപയോഗപ്പെടുത്തുന്നതിന്‍റെ വൈവിധ്യത്തിന് തെളിവായിരുന്നു പോയ വർഷം അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയ ചിത്രങ്ങൾ.

പുറമേയ്ക്ക് പരുക്കനെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ ഉള്ളില്‍ സ്നേഹം ഒളിപ്പിക്കുന്ന വയോധികനായ അച്ഛന്‍ കഥാപാത്രത്തെ സുരാജ്
അവിസ്മരണീയമാക്കി. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ‘വികൃതി’യില്‍ മൂകനും ബധിരനുമായ എല്‍ദോ എന്ന കഥാപാത്രവും സുരാജ് എന്ന നടന്റെ പ്രതിഭയെ അടയാളപെടുത്തുന്നതായിരുന്നു.

സജിന്‍ ബാബുവിന്‍റെ ‘ബിരിയാണി’യിലൂടെയാണ് കനി കുസൃതി മികച്ച നടിക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. മികച്ച നാടക പശ്ചാത്തലമുള്ള കനിയെ ശ്രദ്ധേയമെങ്കിലും ചെറുവേഷങ്ങളിലാണ് ‘ബിരിയാണി’ വരേയ്ക്കും പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിയിട്ടില്ലെങ്കിലും ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായിട്ടാണ് ബിരിയാണ് ആദ്യം പ്രദർശിപ്പിച്ചത്. ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് സി’ബിരിയാണി’ നേടിയിരുന്നു. അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാരാഷ്‍ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ് തുടങ്ങി നിരവധി അവാർഡുകളാണ് “ബിരിയാണി” സ്വന്തമാക്കിയത്. മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്‍ട്ര പുരസ്‌കാരമാണ് കനിയെ തേടിയെത്തിയത്. സ്പെയിനിലെ മാഡ്രിഡ് ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ ആണ് പുരസ്‌കാരം ലഭിക്കുന്നത്.

cp-webdesk

null
null